
തിരുവനന്തപുരം: അടിമലത്തുറയിൽ കടൽത്തീരം കയ്യേറി ഭൂമി മത്സ്യതൊഴിലാളികൾക്ക് മുറിച്ച് വിറ്റ പള്ളിക്കമ്മിറ്റിയുടെ നിലപാടിനെ പിന്തുണക്കുന്നില്ലെന്ന് ലത്തീൻ സഭാ നേതൃത്വം. കടൽത്തീരം കയ്യേറി ഭൂമി വിൽപ്പനയും എതിര്‍പ്പുന്നയിച്ചവരെ ഊരുവിലക്കിയ പള്ളിക്കമ്മിറ്റി നിലപാടും ഒരു തരത്തിലും പിന്തുണക്കില്ലെന്ന് ലത്തീൻ രൂപത വക്താവ് യൂജിൻ പെരേര പ്രതികരിച്ചു. അതേസമയം മത്സ്യത്തൊഴിലാളി പുനരധിവാസത്തിൽ ഫിഷറീസ് മന്ത്രിയുടെ അവകാശവാദം ശരിയല്ലെന്നും ലത്തീൻ സഭാ നേതൃത്വം വ്യക്തമാക്കി
അടിമലത്തുറയിൽ ഏക്കറ് കണക്കിന് ഭൂമി കയ്യേറി മത്സ്യ തൊഴിലാളികൾക്ക് മറച്ച് വിറ്റ പള്ളിക്കമ്മിറ്റിയുടെ നടപടി ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്ത് കൊണ്ടു വന്നത്. അധികൃത ഇടപാട് ചോദ്യം ചെയ്ത കുടുംബത്തെ അടിമലത്തുറ പള്ളിക്കമ്മിറ്റി ഊരു വിലക്കുകയും ചെയ്തിരുന്നു. സഭയുടെ നേതൃത്വത്തിൽ നടന്ന ഭൂമി ഇടപാട് ശരിവച്ച് രഹസ്യാന്വേഷണ വിഭാഗവും ജില്ലാ കളക്ടറും സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടി എടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിക്കുകയും ചെയ്തിരുന്നു.
സഭാ വക്താവിന്‍റെ പ്രതികരണവുമായി അനുപ് ബാലചന്ദ്രൻ:
."
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam