ക്രിസ്മസ്, പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം. 

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം. 10 ട്രെയിനുകളാണ് കൂടുതലായി ഏർപ്പെടുത്തിയത്. ഇവ 38 സർവീസുകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. സ്പെഷ്യൽ സർവീസുകൾ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാറിന് ജോർജ് കുര്യൻ നന്ദി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുംബൈ, ദില്ലി, ഹുബ്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. ഇൻഡിഗോ വിമാന പ്രതിസന്ധി ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പെഷ്യൽ ട്രെയിനുകൾ മലയാളികൾക്ക് ആശ്വാസമാകും.

പൊതുവെ അവധിക്കാലങ്ങളിൽ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ തോന്നുംപോലെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാറുണ്ട്. ഈ സാഹചര്യത്തിൽ സ്പെഷ്യൽ ട്രെയിനുകൾക്ക് യാത്രാക്ലേശം ഒരു പരിധി വരെ കുറയ്ക്കാനാകും.