എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ കമ്പനി; ഹൈക്കോടതിയിൽ ഹർജി

Published : Apr 23, 2021, 02:53 PM ISTUpdated : Apr 23, 2021, 02:54 PM IST
എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ കമ്പനി; ഹൈക്കോടതിയിൽ ഹർജി

Synopsis

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ലാവലിൻ കമ്പനി ഹർജിയിൽ പറയുന്നു

കൊച്ചി: എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ കമ്പനി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിവാദമായ ലാവലിൻ കരാർ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ലാവലിൻ കമ്പനി ഹർജിയിൽ പറയുന്നു. 2009 ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ തങ്ങൾ പ്രതികളല്ല. കള്ളപ്പണം സംബന്ധിച്ച പിഎംഎൽഎ നിയമം നിലവിൽ വരുന്നതിന് മുൻപാണ് കരാർ ഒപ്പുവെച്ചത്. നിയമം നിലവിൽ വരുന്നതിന് മുൻപുള്ള കരാർ അന്വേഷിക്കാനാവില്ലെന്നും കമ്പനി ഹർജിയിൽ വാദിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

12000 സ്കൂളുകൾ, 1200 ലധികം കോളേജുകൾ, 5 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്, വിവരങ്ങൾ
തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു, യുഡിഎഫ് കൗൺസിലർക്കെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കോടതിയിൽ; തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ഹർജി