ലാവലിൻ ,സ്വർണക്കടത്ത് കേസുകൾ ഇന്ന് സുപ്രീകോടതി പരിഗണിച്ചേക്കും; സർക്കാരിന് നിർണായകം

Published : Oct 20, 2022, 06:19 AM ISTUpdated : Oct 20, 2022, 07:20 AM IST
ലാവലിൻ ,സ്വർണക്കടത്ത് കേസുകൾ ഇന്ന് സുപ്രീകോടതി പരിഗണിച്ചേക്കും; സർക്കാരിന് നിർണായകം

Synopsis

മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിർണ്ണായകമായ ലാവലിൻ കേസിലെ സിബിഐ അപ്പീൽ. ഒപ്പം സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാൻസ്ഫർ ഹർജി.ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്

തിരുവനന്തപുരം : സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും സുപ്രീംകോടതിയിൽ ഇന്ന് നിർണ്ണായക ദിനം.മുപ്പത്തിലേറെ തവണ മാറ്റിവച്ചതിനുശേഷം ലാവലിന്‍ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തുകേസിന്‍റെ തുടര്‍വിചാരണ മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുകയാണ്.

ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ഒന്നാം നമ്പർ കോടതിയിലേക്കാണ് ഇന്ന് കേരളം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിർണ്ണായകമായ ലാവലിൻ കേസിലെ സിബിഐ അപ്പീൽ. ഒപ്പം സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാൻസ്ഫർ ഹർജി.ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇഡിയുടെ ഹർജി മുപ്പതാമത്തെ കേസും. ഇരു കേസുകളിലും കോടതിയുടെ തീരുമാനം കേരളത്തിൽ സൃഷ്ടിക്കുന്നത് വലിയ ചലനങ്ങളാകും 

ലാവലിനിൽ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും,ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് പരിഗണനയില്‍ ഉള്ളത്. സെപ്റ്റംബർ പതിമൂന്നിന് ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കിയത്.എന്നാൽ ലളിത് ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ ഹർജികൾ പരിഗണിച്ചിരുന്നില്ല. നിരവധി തവണ മാറ്റിവെച്ച സാഹചര്യത്തിൽ ഇന്ന് വിശദമായ വാദം കേൾക്കാനാണ് സാധ്യത. 

സ്വർണ്ണക്കടത്തിൽ നേരത്ത ഇഡിയുടെ ഹർജിയിൽ സംസ്ഥാനസർക്കാരും ശിവശങ്കറും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിചാരണ അട്ടിമറിയ്ക്കുമെന്നത് ഇഡിയുടെ സാങ്കൽപിക ആശങ്കയാണെന്നായിരുന്നു കേരളം വ്യക്തമാക്കിയത്.എന്നാൽ ഇഡി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയചട്ടുകമായെന്നായിരുന്നു ശിവശങ്കറിന്റെ വാദം

ലാവലിൻ കേസ് പരിഗണിക്കുമ്പോൾ സിബിഐ അഭിഭാഷകന് പനി വരും, ഇടനിലക്കാർ വഴി ബിജെപി സിപിഎം ധാരണയുണ്ട്-വിഡി സതീശൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'