തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ കൊളജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു

By Web TeamFirst Published Aug 18, 2021, 4:12 PM IST
Highlights

ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചി‌രുന്നു

തിരുവനന്തപുരം:  ലോ അക്കാദമിയിൽ അധ്യാപകൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. അസിസ്റ്റൻറ് പ്രൊഫസർ എസ്.സുനിൽകുമാറാണ് കോളേജിൻറെ ഗ്രൗണ്ടിൽ ആത്മഹത്യ ചെയതത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

പത്തുവർഷമായി കോളജിലെ അധ്യാപകനായിരുന്നു കോട്ടയം സ്വദേശിയായ സുനിൽകുമാർ. കലാപരിപാടികളിൽ സജീവമായിരുന്ന സുനിൽകുമാർ ഇന്നലെ കൊളജിൽ നടന്ന ഓണാഘോഷ പരിപാടികളുടെ മുഖ്യസംഘാടകനുമായിരുന്നു. രാവിലെ കോളജിലെത്തിയ സുനിൽകുമാർ 1.30 മണിയോടെ കോളജിലെ പിന്നിലെ ഗ്രൗണ്ടിനു സമീപമുള്ള സ്ഥലത്തേക്കാണ് പോയത്. അവിടെ നിന്ന വിദ്യാർത്ഥികളുമായി സുനിൽ സംസാരിച്ചിരുന്നു. അവർക്ക് ഭക്ഷണം കഴിക്കാനുള്ള പണവും നൽകിയ ശേഷമാണ് ഗ്രൗണ്ടിലേക്ക് പോയതി.

ഗ്രൗണ്ടിൽ നിന്നും പുക ഉയരുന്ന കണ്ട സമീീപത്തെ നിർമ്മാണ തൊഴിലാളികളെത്തി നോക്കുമ്പോഴാണ് സുനിലിനെ ഗുരുതരപരമായി പൊള്ളലേറ്റ നിലയിൽ കണ്ടത്. കുപ്പിയിൽ കരുതിയിരുന്ന പെട്രോഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കോളജ് മാനേജുമെൻറുമായി വിദ്യാർത്ഥികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അധ്യാപകനെതിരെ ഒരു പരാതിയുമുണ്ടായിരുന്നില്ലെന്ന് മാനേജുമെന്‍റ് പറയുന്നു. കഴിഞ്ഞ ദിവങ്ങളിൽ നവമാധ്യമങ്ങളിൽ മരണം സൂചപ്പിക്കുന്ന പോസ്റ്റ് അധ്യാപകനിട്ടിരുന്നു. സുനിൽകുമാറിന് ഭാര്യയും ആറുവയസ്സുകാരനായ മകനുമുണ്ട്.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക HELP LINE 1056, 0471-2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!