
ആലപ്പുഴ: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എൻ ഹരി നടത്തിയ പരാമർശങ്ങളിൽ വക്കീൽ നോട്ടീസ്. കടകംപള്ളി സുരേന്ദ്രന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ബസന്ത് കുമാർ ആണ് നോട്ടീസ് അയച്ചത്. സ്വർണക്കൊള്ള വിഷയത്തിൽ തന്റെ പേര് വലിച്ചിഴച്ചെന്ന് ബസന്ത് കുമാർ അയച്ച നോട്ടീസിൽ പറയുന്നു. 2019ലെ എല്ലാ കാര്യങ്ങളും ബസന്തിന് അറിയാമെന്ന് എൻ ഹരി പറഞ്ഞിരുന്നു. എന്നാൽ പരാമർശം പിൻവലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും ഹരി പ്രതികരിച്ചു.
ബസന്ത് കുമാർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. താൻ ബസന്തിന്റെ പേരിൽ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. ശബരിമല ഭരിക്കുന്നത് കുറുവ സംഘമാണ്. നിയന്ത്രണം എകെജി സെന്ററിൽ നിന്നാണ്. ഭഗവാൻ ശ്രീകോവിലിൽ ഉണ്ടോ എന്ന് സംശയമുണ്ട്. മേൽശാന്തി അടക്കം സിഐടിയു യൂണിയനിൽ പെട്ടവരാണ്. ഭക്തരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ശ്രീകോവിൽ പരിശോധിക്കണമെന്നും എൻ ഹരി പറഞ്ഞു.
എരുമേലി ശ്രീധർമ ശാസ്താക്ഷേത്രത്തിൽ ഗണപതി പ്രതിഷ്ഠ തകരപ്പാട്ട കൊണ്ട് മൂടി വെച്ചിരിക്കുകയാണ്. പുതുക്കി പണിയാൻ പണമില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. പുതിയ കാണിക്ക വഞ്ചി സ്ഥാപിച്ചത് സ്റ്റീലിന്റെ ആണ്. തീർത്ഥാടന കാലത്ത് എരുമേലിയിൽ ശുചിമുറിയുടെ കരാർ തുകയായി വാങ്ങുന്നത് ഒരു കോടി രൂപയാണ്. എന്നിട്ടാണ് ഗണപതി പ്രതിഷ്ഠക്ക് തകരപ്പാട്ട കൊണ്ട് മറ ഒരുക്കിയത്. കൊച്ചമ്പലത്തിൽ ഗണപതിയെ മഴ കൊള്ളിക്കാതെയെങ്കിലും വെക്കണമെന്നും എൻ ഹരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam