
തിരുവന്തപുരം: തിരുവനന്തപുരം ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ അഭിഭാഷകർ കോടതി ബഹിഷ്ക്കരിക്കുന്നു. വിദേശ വനിതയുടെ കൊലപാതക വിചാരണക്കിടെ തൊണ്ടി മുതലായ ഒരു ഫോട്ടോ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അഭിഭാഷകരെ അധിക്ഷേപിച്ചു സംസാരിച്ചെന്ന് ആരോപിച്ചാണ് അഭിഭാഷകരുടെ പ്രതിഷേധം. പ്രതിഷേധ സൂചകമായി അഡീഷണൽ സെഷൻസ് കോടതി ഈ മാസം 30 വരെ ബഹിഷ്കരിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്റെ വിസ്താരം നടക്കുന്നതിനിടെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തൊണ്ടി രേഖകളിൽ ഒന്നായ ഫോട്ടോ കാണാതായതോടെ കോടതി വിചാരണ നിർത്തി വച്ചു. തൊണ്ടി മുതൽ അന്വേഷിച്ച് കണ്ടെത്തുന്നതുവരെ കോടതിയിൽ നിന്നും ആരെയും പുറത്തേക്കും വിട്ടില്ല. ജീവനക്കാരുടെ കോടതി മുറി മുഴുവൻ പരിശോധിക്കാനും കോടതി നിർദേശിച്ചു. ഒടുവിൽ കോടതിയിലുണ്ടായിരുന്ന ഒരു ഫയലിൽ നിന്നും കേസിൻ്റെ ഫോട്ടോകൾ കണ്ടെത്തുകയായിരുന്നു.
തൃശൂർ: ശരീരത്തിൽ പെല്ലറ്റുമായി(pellets) ചികിൽസക്കെത്തിച്ച നായകളിൽ (dog)ഒരെണ്ണം ചത്തു(died). വാഹനാപകടത്തെ തുടർന്ന് ചികിൽസക്കായി മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തുമ്പോഴാണ് പെല്ലറ്റ് കണ്ടെത്തിയത്.
ഈ നായക്ക് ഒപ്പം ഗുരുവായൂരിൽ നിന്നെത്തിച്ച മറ്റൊരു നായയുടെ ശരീരത്തിലും ഇന്ന് പെല്ലറ്റ് കണ്ടെത്തിയിരുന്നു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ എക്സറേ പരിശോധനയിലാണ് പെല്ലറ്റ് കണ്ടത്. പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്കും രക്ഷിക്കാനായില്ല; ആലപ്പുഴയില്‍ ക്രൂരതക്കിരയായ തെരുവ്നായ ചത്തു
ആലപ്പുഴ: ആറാട്ടുകുളങ്ങരയിൽ വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ നായ ചത്തു. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ട് ഹോം എന്ന സ്വകാര്യ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നായ ചത്തത്.
വെടിവെയ്പ് പരിശീലനത്തിന് നായയെ ഉപയോഗിച്ചെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. ആറാട്ടുകളങ്ങര കണ്ണമംഗലം റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് നാട്ടുകാര്‍ നായയെ കണ്ടെത്തുന്നത്. അവശനിലയില്‍ അനങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു.എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത നായയെ നാട്ടുകാര്‍ പരിചരണത്തിലൂടെ രക്ഷപെടുത്താന്‍ ശ്രമം നടത്തി. വിഫലമായതിനെത്തുടര്‍ന്ന് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്‌ഹോകസ് എന്ന വാട്സ്അപ് കൂട്ടായ്മയെ വിവരം അറിയിച്ചു. അംഗങ്ങള്‍ എത്തി നായയ്ക്ക് ശുശ്രൂഷ നല്‍കി. കുത്തിവയ്പ്പും മരുന്നും നല്‍കി . എന്നിട്ടും നായയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഇല്ലാത്തതിനെത്തുസർന്നാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തില്‍ വെടിയുണ്ടകള്‍ കണ്ടത്. ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ നീക്കം ചെയ്താലും ജീവന്‍ രക്ഷിക്കാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ 11ന് ആയിരുന്നു സംഭവം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam