വയനാട് ബഫര്‍സോണ്‍; എല്‍ഡിഎഫ് ദേശീയപാത ഉപരോധിച്ചു, യുഡിഎഫ് പ്രതിഷേധ സംഗമം

By Web TeamFirst Published Feb 7, 2021, 2:39 PM IST
Highlights

ബത്തേരി മുന്‍സിപാലിറ്റിയുടെയും ബ്ലോക്ക് പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ ബത്തേരിയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും യോജിപ്പിച്ചുള്ള സംയ്കുത സമരത്തിനാണ് യോഗം തീരുമാനമെടുത്തത്. 

വയനാട്: വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മുന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കരട് വിജ്ഞാപനത്തിനെതിരെ ഇടതുമുന്നണി ദേശിയാപാത ഉപരോധിച്ചു. വി‍ജ്ഞാപനം എറ്റവുമധികം ബാധിക്കുന്ന ബത്തേരി, കല്ലൂര്‍, പുല്‍പ്പള്ളി കാട്ടിക്കുളം എന്നിവിടങ്ങളിലെ ദേശിയപാതയാണ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. പതിനൊന്ന് മണിക്ക് തുടങ്ങിയ ഉപരോധം ഒരുമണിക്കൂര്‍ നീണ്ടു. യുഡിഎഫ് വൈകിട്ട് പ്രതിഷേധ സംഗമം നടത്തും.

ബത്തേരി മുന്‍സിപാലിറ്റിയുടെയും ബ്ലോക്ക് പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ ബത്തേരിയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും യോജിപ്പിച്ചുള്ള സംയ്കുത സമരത്തിനാണ് യോഗം തീരുമാനമെടുത്തത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് പരാതികളയക്കാന്‍ പഞ്ചായത്തുകളിലും മുന്‍സിപാലിറ്റിയിലും ഹെല്‍പ് ഡെസ്കുകള്‍ തുടങ്ങാനും തീരുമാനിച്ചു. ഇതിനിടെ വിവിധ യുവജനസംഘടനകള്‍ ഇമെയില്‍ ക്യാമ്പെയിന്‍ തുടങ്ങി. വി‍ജ്ഞാപനം ബാധിക്കുന്നയിടങ്ങളിലെ വീടുകളിലെത്തി ആളുകളെക്കോണ്ട് കേന്ദ്രത്തിന് പരാതികളയക്കുന്നതാണ ക്യാമ്പയിന്‍. വൈകിട്ട് യുഡിഎഫ് എല്ലാ പഞ്ചായത്തുകളിലും പ്രതിക്ഷേധ സംഗമങ്ങള്‍ നടത്തുന്നുണ്ട് 

click me!