മന്ത്രിസഭാ രൂപീകരണം; എൽഡിഎഫിൻ്റെ ഉഭയകക്ഷി ചർച്ചകൾ അവസാനഘട്ടത്തിലേക്ക്

By Web TeamFirst Published May 16, 2021, 7:50 AM IST
Highlights

കേരള കോൺഗ്രസ് എം, ജനാധിപത്യകേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ഐഎൻഎൽ എന്നിവരുമായാണ് ചർച്ച. 

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായുള്ള എൽഡിഎഫിൻ്റെ ഉഭയകക്ഷി ചർച്ച ഇന്നും തുടരും. ഏക എംഎൽഎമാരുള്ള പാർട്ടികളുടെ മന്ത്രിസ്ഥാനത്തിൽ ഇന്ന് ധാരണയാകും. കേരള കോൺഗ്രസ് എം, ജനാധിപത്യകേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ഐഎൻഎൽ എന്നിവരുമായാണ് ചർച്ച. 

ജനാധിപത്യകേരള കോൺഗ്രസ് പ്രതിനിധി ആൻറണി രാജുവും ഐഎൻഎൽ അംഗം അഹമ്മദ് ദേവർകോവിലും തമ്മിൽ രണ്ടര വർഷം മന്ത്രിസ്ഥാനം പങ്കിടണമെന്ന നിർദ്ദേശം എൽഡിഎഫിന് മുന്നിലുണ്ട്. കോൺഗ്രസ് എസ് അംഗം രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. അങ്ങിനെയങ്കിൽ ഗണേഷ്കുമാറിന് മുഴുവൻ സമയവും മന്ത്രിസ്ഥാനം കിട്ടും. കേരള കോൺഗ്രസ്സിന് ഒരുമന്ത്രിക്ക് പുറമെ ചീഫ് വിപ്പ് കിട്ടിയേക്കും. നാളെ ചേരുന്ന എൽഡിഎഫ് യോഗത്തിന് മുമ്പ് വിവിധ കക്ഷികളുമായി ധാരണയിലെത്താനാണ് സിപിഎം ശ്രമം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!