
പുനലൂർ: 2026 പുനലൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി അജയപ്രസാദിന് മിന്നും ജയം. 21529 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സി അജയപ്രസാദ് 71944 വോട്ടുകള്‍ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ യുഡിഎഫ് സ്ഥാനാർത്ഥി നൗഷാദ് യൂനൂസ് 50415 വോട്ടുകളും എൻഡിഎയിലെ രഘുനാഥ് കുമുകുംചേരി 15393 വോട്ടുകളും നേടി.
പുനലൂർ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ എന്നീ പഞ്ചായത്തുകളും അടങ്ങിയ നിയമസഭാമണ്ഡലമാണ് പുനലൂർ നിയമസഭ മണ്ഡലം. 1982ലും 1984ലും കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും 1991ൽ കോൺഗ്രസും ജയിച്ചിട്ടുണ്ട്. മറ്റ് മുഴുവൻ തെരഞ്ഞെടുപ്പിലും സിപിഐ ആണ് മണ്ഡലത്തിൽനിന്ന് വിജയിച്ച് കയറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷം മണ്ഡലം നിലനിർത്തിയിരുന്നത്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായി കെ. രാജു 72,648 വോട്ടുകൾ നേടിയാണ് വിജയിച്ചത്. കോൺഗ്രസിന്റെ ജോൺസൺ എബ്രഹാമിന് 54,643 വോട്ടുകൾ ലഭിച്ചപ്പോൾ, 18,005 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ. രാജു നിയമസഭയിലെത്തിയത്. 2016ലും സിറ്റിംഗ് എംഎൽഎയായിരുന്ന കെ രാജുവാണ് ഇടതുപക്ഷത്തിനുവേണ്ടി മത്സരിച്ചത്.
യുഡിഎഫ് ലീഗ് സ്ഥാനാർഥിയെ രംഗത്തിറക്കിയപ്പോൾ, ലീഗിനുവേണ്ടി മത്സരിച്ച യൂനൂസ് കുഞ്ഞിന് 48,554 വോട്ടുകളാണ് 2016ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നത്. 2021ൽ സിപിഐക്കുവേണ്ടി പിഎസ് സുപാലാണ് മത്സരിച്ചത്. ലീഗിന്റെ അബ്ദുറഹിമാൻ രണ്ടത്താണിയുമായിട്ടായിരുന്നു പ്രധാന മത്സരം. ആ തെരഞ്ഞെടുപ്പിൽ 37,057 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിഎസ് സുപാൽ വിജയിച്ചത്.
മുസ്ലീം ലീഗിലെ നൗഷാദ് യൂനൂസ് ആണ് യുഡിഎഫിനുവേണ്ടി മത്സരിച്ചത്. മുസ്ലീം ലീഗിന് മണ്ഡലത്തിൽ സീറ്റ് കൊടുത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ ലീഗിന് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിമതനായി മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ അടക്കം അജയ് ഖാൻ നടത്തിയിരുന്നു. എന്നാൽ പിന്നീട് എഐസിസി നേതൃത്വം ഇടപെട്ടതിനെ തുടർന്ന് പിന്മാറുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam