
പാറശ്ശാല: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പാറശ്ശാല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി സി. കെ. ഹരീന്ദ്രന് വിജയം. 15013 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഹരീന്ദ്രന് 69149 വോട്ടുകൾ ആണ് ലഭിച്ചത്. കോൺഗ്രസിലെ നെയ്യാറ്റിൻകര സനൽ 54136 വോട്ടുകളും ബിജെപിയുടെ ഗിരീഷ് നെയ്യാർ 29919 വോട്ടുകളും നേടി. തിരുവനന്തപുരം ജില്ലയുടെ ഭാഗമായ പാറശ്ശാല നിയോജക മണ്ഡലം നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു മണ്ഡലമാണ്. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് പാറശ്ശാല നിയമസഭാ നിയോജക മണ്ഡലം. 2011-ൽ 505 വോട്ടുകൾക്ക് മാത്രം യുഡിഎഫ് ജയിച്ച മണ്ഡലത്തിൽ 2021-ൽ ഹരീന്ദ്രന്റെ ഭൂരിപക്ഷം 25,828 ആയിരുന്നു.
കേരളത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പാറശ്ശാലയ്ക്ക് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയുമായി വിശാലമായ അതിർത്തിയാണുള്ളത്. വയലുകളും തെങ്ങിൻതോട്ടങ്ങളും തണ്ണീർത്തടങ്ങളും നിറഞ്ഞ ഉൾനാടൻ പ്രദേശങ്ങളോടൊപ്പം കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശവും ഈ മണ്ഡലത്തിന്റെ ഭാഗമാണ്.
ഹിന്ദു നാടാർ വിഭാഗം മണ്ഡലത്തിലെ ഏറ്റവും സ്വാധീനമുള്ള വോട്ട് ബാങ്കാണ്. ഇവരുടെ വോട്ടുകൾ കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും ഇടയിൽ വിഭജിക്കപ്പെട്ടാണ് കിടക്കുന്നത്. ഇവർ ആർക്കൊപ്പം നിൽക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമായി മാറാറുള്ളത്. മുസ്ലീം, ദളിത്, മറ്റ് പിന്നാക്ക വിഭാഗങ്ങളും മണ്ഡലത്തിൽ സജീവമാണ്. തമിഴ് സംസാരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളും ഇവിടെയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam