കോൺ​ഗ്രസ് കഹാറിനെ ഇറക്കിയിട്ടും നടന്നില്ല; വർക്കലയിൽ ചുവപ്പ് കോട്ട കാത്ത് വി. ജോയ്

Published : May 04, 2026, 04:39 PM IST
V joy

Synopsis

2021-ൽ 17,821 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ജോയിക്ക് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനവും സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവുമായിരുന്നു കരുത്ത്. 2021ലും അദ്ദേഹം വിജയിച്ചു.

വർക്കല: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വർക്കല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി വി ജോയിക്ക് വിജയം. 2050 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. പ്രധാന എതിരാളികളായ കോൺ​ഗ്രസ് സ്ഥാനാര്‍ഥി വർക്കല കഹാറിന് 53315 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി സ്മിത സുന്ദരേശൻ 27400 വോട്ടുകളും നേടി.

വർക്കല താലൂക്കിൽ ഉൾപ്പെട്ട ഈ മണ്ഡലം വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ,വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്. വികസനവും വിനോദസഞ്ചാര മേഖലയിലെ പ്രതിസന്ധികളും തീരദേശ തൊഴിലാളികളുടെ പ്രശ്നങ്ങളുമാണ് മണ്ഡലത്തിൽ ചർച്ചയായത്.

2021-ൽ 17,821 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ജോയിക്ക് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനവും സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവുമായിരുന്നു കരുത്ത്. സിപിഎമ്മിന്റെ ശക്തമായ സംഘടനാ പ്രവർത്തനവും ഭരണത്തുടർച്ചയ്ക്കുള്ള ജനവികാരവുമാണ് 2021-ൽ പ്രതിഫലിച്ചത്. അഡ്വ. വി ജോയ് 68,816 വോട്ടുകളാണ് ആ തെരഞ്ഞെടുപ്പിൽ നേടിയത്. കോൺഗ്രസിലെ ബിആർഎം ഷഫീറിനെ (50,995 വോട്ടുകൾ) 17,821 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിജെപി മുന്നണിയിലെ ബിഡിജെഎസ് സ്ഥാനാർത്ഥി അജി എസ്ആർഎം 11,214 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിച്ച വി ജോയ്, താൻ നടപ്പിലാക്കിയ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ഇത്തവണയും വോട്ട് ചോദിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാര്‍ഥി സനീഷ്കുമാർ ജോസഫിന് വിജയം
അട്ടിമറി വിജയവുമായി തളിപ്പറമ്പ്; നിലം തൊടാതെ പി കെ ശാമള, വിജയം സ്വന്തമാക്കി ടി കെ ഗോവിന്ദൻ മാസ്റ്റർ