കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

Published : Dec 16, 2020, 12:39 PM IST
കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

Synopsis

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാര്‍ഡായ ഉള്ളൂരിലും എല്‍ഡിഎഫ് വിജയം നേടി. എൽ ഡി എഫ് സ്ഥാനാർഥി ആതിര എൽ എസ് 433 വോട്ടിനാണ് ഉള്ളൂരില്‍ ജയിച്ചത്. 

നേതാക്കന്മാരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത് പലയിടങ്ങളിലും കാണാനായത്. പ്രതിപക്ഷ നേതാവ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷിക്കാരാണ് നേട്ടമുണ്ടാക്കിയത്. രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാര്‍ഡായ ഉള്ളൂരിലും എല്‍ഡിഎഫ് വിജയം നേടി. എൽ ഡി എഫ് സ്ഥാനാർഥി ആതിര എൽ എസ് 433 വോട്ടിനാണ് ഉള്ളൂരില്‍ ജയിച്ചത്. നിലവിൽ യു ഡി എഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. അതേസമയം  തിരുവനന്തപുരം പൂജപ്പുര വാർഡിൽ ബിജെപി നേതാവ് വി വി രാജേഷ് വിജയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും
'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കേസ്'; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി, 'പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം'