
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ, ഇടതുകോട്ടകളിൽ വൻ വോട്ടുചോർച്ച. കഴിഞ്ഞ തവണ വമ്പൻ വിജയം നേടിയ തളിപ്പറമ്പിൽ നിലവിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമള പിന്നിലായി. അതോടൊപ്പം മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന പയ്യന്നൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വെറും അയ്യായിരം വോട്ട് മാത്രമാണ് ലീഡ് നേടിയത്. വിമതരുടെ പ്രവേശനത്തോടെ ശ്രദ്ധേയമായ മണ്ഡലങ്ങളാണ് രണ്ടും. പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച കെ. കുഞ്ഞകൃഷ്ണനാണ് വിമതനായി മത്സരിച്ചത്. യുഡിഎഫ് പിന്തുണ നൽകി. ഇവിടെ കനത്ത മത്സരമാണ് നടക്കുന്നത്. പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി നിശ്ചയിച്ചതിനെ തുടർന്നാണ് ടി.കെ. ഗോവിന്ദൻ വിമതനായി രംഗപ്രവേശനം ചെയ്തത്. പിന്നാലെ യുഡിഎഫ് പിന്തുണ നൽകി. കടുത്ത മത്സരമാണ് ഇവിടെയും നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam