
തിരുവനന്തപുരം : ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് സർക്കാരെന്ന് കോൺഗ്രസ് എംഎൽഎയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക് ചേരാനില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇപ്പോൾ കേരളത്തിലുളളത്. പൌരത്വ ഭേദഗതി സമയത്ത് ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം സഭയിൽ അവതരിപ്പിച്ചത് ഞാനായിരുന്നു. അന്ന് എതിർത്തത് ഇന്നത്തെ മുഖ്യമന്ത്രിയാണ്. ഗവർണറേക്കാൾ എതിർക്കപ്പെടേണ്ടത് ഗവൺമെന്റാണ്. കാവി വത്ക്കരണത്തെയും ചുവപ്പ് വൽക്കണത്തെയും ഞങ്ങൾ എതിർക്കുന്നു. സർവകലാശാലയിൽ സ്വന്തം ആളെ കയറ്റാനാണ് സിപിഎമ്മും ശ്രമിക്കുന്നത്. നവ കേരള സദസിനെതിരെ ഒരു സമരവും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. '
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam