പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്; ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത

By Web TeamFirst Published May 16, 2021, 8:01 AM IST
Highlights

തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ നടക്കുന്നതിനിടെ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആളെണ്ണം കുറയ്ക്കാനുളള ആലോചന. 

തിരുവനന്തപുരം: ഇരുപതാം തിയതി നടക്കുന്ന പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ നടക്കുന്നതിനിടെ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആളെണ്ണം കുറയ്ക്കാനുളള ആലോചന. 

പരമാവധി  ആളുകളെ ചുരുക്കും എന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പന്തലിന്‍റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ, മഴ തുടരുകയാണെങ്കിൽ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞ മാറ്റുന്നതിനെക്കുറിച്ചും പൊതുഭരണവകുപ്പ് ആലോചിക്കുന്നുണ്ട്. ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!