പുതിയ പോർമുഖം തുറന്ന് ഇടുക്കി; എൽഡിഎഫ് ഹർത്താൽ തുടങ്ങി, ഗവർണർ തൊടുപുഴയിലേക്ക്, രാജ്ഭവനിലേക്ക് കർഷക മാർച്ച്

Published : Jan 09, 2024, 06:10 AM ISTUpdated : Jan 09, 2024, 07:09 AM IST
പുതിയ പോർമുഖം തുറന്ന് ഇടുക്കി; എൽഡിഎഫ് ഹർത്താൽ തുടങ്ങി, ഗവർണർ തൊടുപുഴയിലേക്ക്, രാജ്ഭവനിലേക്ക് കർഷക മാർച്ച്

Synopsis

വ്യാപാരി വ്യവസായി ഏകോപനസമിതുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നത്.പ്രതിഷേധത്തിന് സാധ്യയുള്ളതിനാൽ ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

ഇടുക്കി: ഗവർണർ സർക്കാർ പോരിന്‍റെ പുതിയ പോർമുഖമായി ഇടുക്കി. എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ രാവിലെ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നത്. 11 മണിക്കാണ് പരിപാടി. പ്രതിഷേധത്തിന് സാധ്യയുള്ളതിനാൽ ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭൂപതിവ് ബില്ലിൽ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ എൽഡിഎഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ഹര്‍ത്താല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ പൂര്‍ണമാണ്. കടകളെല്ലാം അ‍ടഞ്ഞുകിടക്കുകയാണ്. നിരത്തില്‍ വാഹനങ്ങളും കുറവാണ്. നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാജ്ഭവനിലേക്ക് പതിനായിരം കര്‍ഷകരെ അണിനിരത്തിയുള്ള എല്‍ഡിഎഫിന്‍റെ മാര്‍ച്ചും ഇന്ന് രാവിലെ നടക്കും.10,000 കർഷകരെ അണിനിരത്തുന്ന രാജ്ഭവന്‍ മാർച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് കൺവീനർ, ഘടക കക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഇടുക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാർച്ചിൽ ഗവർണർ പങ്കെടുക്കുമ്പോഴാണ് കർഷകരുടെ രാജ്ഭവൻ മാർച്ച്. ഭൂമി പതിവ് നിയമവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാരിന്‍റെ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിക്കാത്തത് കൊണ്ടാണ് ബില്ലിൽ ഒപ്പിടാത്തത് എന്നുമാണ് രാജ്‍ഭവന്റെ വിശദീകരണം.

ഇന്ന് സിപിഎം ഹർത്താൽ, എത്തുമെന്ന് പ്രഖ്യാപിച്ച് ഗവ‍ർണർ, പരിപാടി നടത്തുമെന്ന് വ്യാപാരികളും, സംഭവബഹുലം ഇടുക്കി!

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി