കോട്ടയം നഗരസഭയിലെ അവിശ്വാസം; കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ട് നില്‍ക്കും, പിന്തുണയ്ക്കാന്‍ ബിജെപി

By Web TeamFirst Published Sep 24, 2021, 9:23 AM IST
Highlights

 ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയിൽ എൽഡിഎഫ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള നഗരസഭയിൽ എട്ട് പേരുള്ള ബിജെപിയുടെ നിലപാട് നിർണായകമാകും.

കോട്ടയം: കോട്ടയം നഗരസഭയിലെ (kottayam muncipality) അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കോണ്‍ഗ്രസ് (congress) അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം. ഡിസിസി പ്രസിഡന്‍റ് നേരിട്ട് വിപ്പ് നല്‍കി. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹര്യത്തിലാണ് നിര്‍ദ്ദേശം. ബിജെപി (bjp) അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. വിപ്പ് നൽകി. ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയിൽ എൽഡിഎഫ് (ldf) ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.

യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള നഗരസഭയിൽ എട്ട് പേരുള്ള ബിജെപിയുടെ നിലപാട് നിർണായകമാണ്. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ശേഷം യുഡിഎഫില്‍ തിരിച്ചെത്തിയാണ് ബിൻസി സെബാസ്റ്റ്യൻ നഗരസഭ ചെയർപേഴ്സൻ ആയത്. ആകെ 52 അംഗങ്ങൾ ഉള്ള നഗരസഭയിൽ 27 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസ്സാവാൻ വേണ്ടത്.

Read Also: ഈരാറ്റുപേട്ടയിൽ യുഡിഎഫ് ഭരണം അവസാനിച്ചു; എൽഡിഎഫിന്റെ അവിശ്വാസത്തിന് എസ്‌ഡിപിഐ പിന്തുണ

Read Also: തൃക്കാക്കര ന​ഗരസഭ; കോൺ​ഗ്രസിൽ പ്രതിസന്ധി, അധ്യക്ഷയ്ക്കെതിരെ നാല് കൗൺസിലർമാർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!