മനുഷ്യ മഹാശൃംഖല: ആയിരങ്ങൾക്കെതിരെ നടപടി എടുക്കുമോ? ലീഗിനോട് കെടി ജലീൽ

Web Desk   | Asianet News
Published : Jan 28, 2020, 10:06 AM ISTUpdated : Mar 22, 2022, 04:29 PM IST
മനുഷ്യ മഹാശൃംഖല: ആയിരങ്ങൾക്കെതിരെ നടപടി എടുക്കുമോ? ലീഗിനോട് കെടി ജലീൽ

Synopsis

മുസ്ലീം ലീഗിന്‍റെ പോക്കറ്റ് സംഘടനയല്ലെന്ന് സമസ്ത തെളിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിൽ ഇടത് മുന്നണിക്ക് ഒപ്പം ചേരാതിരിക്കാൻ മുസ്ലീം ലീഗിന് കഴിയില്ലെന്ന് കെടി ജലീൽ 

കൊച്ചി: മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത നേതാവിനെ സസ്പെന്‍റ്  ചെയ്ത മുസ്ലീം ലീഗിന്‍റെ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെടി ജലീൽ . നടപടിയെടുക്കാനാണെങ്കിൽ ആയിരങ്ങൾക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്ന് മന്ത്രി കെടി ജലീൽ കൊച്ചിയിൽ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തിൽ യുഡിഎഫിൽ ഐക്യമില്ല. മുസ്ലീം ലീഗിന് പ്രക്ഷോഭങ്ങളിൽ ഇടത് മുന്നണിക്ക് ഒപ്പം നിൽക്കേണ്ടിവരും. ഇക്കാര്യത്തിൽ സമസ്തയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും കെടി ജലീൽ പറഞ്ഞു. മുസ്ലീം ലീഗിന്‍റെ പോക്കറ്റ് സംഘടനയല്ലെന്ന് സമസ്ത തെളിയിച്ചു. 

തുടര്‍ന്ന് വായിക്കാം: മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തു; കെഎം ബഷീറിനെ സസ്പെന്‍റ് ചെയ്ത് മുസ്‍ലിം ലീഗ്...  

PREV
click me!

Recommended Stories

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്