വേടനെയിറക്കി എൽഡിഎഫ്; 'ഒരുവിരൽ മഷി പോരാട്ടമേ, പുതുതലമുറ നീതിയെഴുതട്ടെ', തെരഞ്ഞെടുപ്പ് പ്രചാരണഗാനം പുറത്തിറക്കി

Published : Mar 06, 2026, 07:54 PM IST
election campaign song

Synopsis

ലൈഫ് മിഷൻ വീട്, വയനാട് ടൌൺഷിപ്പുമടക്കം വിവിധ പദ്ധതികൾ സർക്കാരിന്‍റെ നേട്ടങ്ങളായി അവതരിപ്പിച്ചും, മത്സ്യത്തൊഴിലാളികളും, ശുചീകരണ തൊഴിലാളികളും, പ്രളയ, മണ്ണിടിച്ചിൽ ദുരിത ബാധിതരുടെ പുനരധിവാസവുമെല്ലാം പ്രചരണഗാന ദൃശ്യങ്ങളിലുണ്ട്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തുടർച്ചയായി മൂന്നാമൂഴം ലക്ഷ്യമിട്ട് എല്‍.ഡി.എഫിന്റെ പ്രചരണ ഗാനം പുറത്തിറങ്ങി. പ്രശസ്ത റാപ്പർ വേടൻ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. 'ഒന്നായ് തുടരാം നവകേരളത്തിലേക്ക്' എന്ന ടാഗ് ലൈനോടെ 'ഒരുവിരൽ മഷി പോരാട്ടമേ...' എന്ന ഹൂക്ക് ലൈനോടെയുള്ള ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ലൈഫ് മിഷൻ വീട്, വയനാട് ടൌൺഷിപ്പുമടക്കം വിവിധ പദ്ധതികൾ സർക്കാരിന്‍റെ നേട്ടങ്ങളായി അവതരിപ്പിച്ചും, മത്സ്യത്തൊഴിലാളികളും, ശുചീകരണ തൊഴിലാളികളും, പ്രളയ, മണ്ണിടിച്ചിൽ ദുരിത ബാധിതരുടെ പുനരധിവാസവുമെല്ലാം പ്രചരണഗാന ദൃശ്യങ്ങളിലുണ്ട്.

'ഒരുവിരൽ മഷി പോരാട്ടമേ...' എന്ന ഹൂക്ക് ലൈനോടെയുള്ള പാട്ടിൽ 'അറിവുള്ള കരം അധികാരപേനയെടുക്കട്ടെ, ആ മഷികൊണ്ട് പുതുതലമുറ നീതിയെഴുതട്ടേ' എന്നിങ്ങനെ ആവേശം കൊളിക്കുന്ന വരികൾ ആലാപിച്ച് വേടനും പ്രത്യക്ഷപ്പെടുന്നുണ്ട്. 2021ലും എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സിത്താര കൃഷ്ണകുമാറാണ് സംഗീതം നൽകി ആലപിച്ചിരുന്നത്. 'അന്തിവിണ്ണിൽ അമ്പിളിക്കല' എന്ന ഗാനമായിരുന്നു 2021ലെ പ്രചരണ ഗാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ആർ ശ്രീലേഖ ഹൈക്കോടതിയിൽ; ഇടക്കാല സ്റ്റേ നൽകാതെ ഹൈക്കോടതി
'ചെറുപ്പക്കാർ എവിടെ'? സിപിഎം സ്ഥാനാർഥി പട്ടികയിൽ കലഹം, പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം; '10 വർഷം മുമ്പത്തെ ചെറുപ്പക്കാർ വീണ്ടും മത്സരിക്കുന്നു'