പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ആർ ശ്രീലേഖ ഹൈക്കോടതിയിൽ; ഇടക്കാല സ്റ്റേ നൽകാതെ ഹൈക്കോടതി

Published : Mar 06, 2026, 07:34 PM IST
R Sreelekha

Synopsis

ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി. കേസിൽ വിധി വരുന്നത് വരെ തുടർ നടപടികൾ തടയണമെന്ന ശ്രീലേഖയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. 

തിരുവനന്തപുരം: മ്യൂസിയം പോലീസ് എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പട്ട് മുൻ ഡിജിപി ആർ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും പോക്സോ കേസ് നിലനിൽക്കില്ലെന്നുമാണ് വാദം. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ പേര് വെളിപ്പെടുത്തി എന്ന പരാതിയിലാണ് കോടതി നിർദ്ദേശ പ്രകാരം കേസ് എടുത്തത്. എന്നാൽ കോടതിയ്ക്ക് പോക്സോ കേസ് എടുക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും ഹർജിയിൽ ആർ ശ്രീലേഖ വ്യക്തമാക്കുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി. കേസിൽ വിധി വരുന്നത് വരെ തുടർ നടപടികൾ തടയണമെന്ന ശ്രീലേഖയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പ്: മുൻ തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ, മതിയായ സുരക്ഷ ഒരുക്കാത്തതിന് നടപടി
അനധികൃത വിപണിയിൽ 10 മുതൽ 12 ലക്ഷം വരെ വില, മണ്ണൂത്തിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ