കാഞ്ഞങ്ങാട് നഗരസഭ എൽ ഡി എഫ് നിലനിർത്തി

By Web TeamFirst Published Dec 16, 2020, 11:46 AM IST
Highlights

കെപിസിസി സെക്രട്ടറി എം അസൈനാർ അടക്കം കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മികച്ച വിജയം. കോൺഗ്രസ് രണ്ട് സീറ്റിലേക്ക് ഒതുങ്ങി. ആകെ 43 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഇതുവരെ 24 സീറ്റിൽ വിജയിച്ചു. 27 സീറ്റിലാണ് ഇവിടെ കോൺഗ്രസ് മത്സരിച്ചത്. കെപിസിസി സെക്രട്ടറി എം അസൈനാർ അടക്കം കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. നിലവിലെ ചെയർമാൻ സിപിഎമ്മിന്റെ വിവി രമേശൻ, എൽ ഡി എഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ വി സുജാത തുടങ്ങി പ്രമുഖ ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്. 25 സീറ്റിൽ മത്സരിച്ച സി പി എം 19 ഇടത്തും വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സിപിഐ, എൽജെഡി എന്നിവർക്ക് ഒന്ന് വീതവും ഐഎൻഎല്ലിന് മൂന്നും സീറ്റ് ലഭിച്ചു. കോൺഗ്രസിന്റെ രണ്ട് സീറ്റിന് പുറമെ മുസ്ലിം ലീഗിന് 11 ഉം ബിജെപിക്ക് ആറും സീറ്റ് ലഭിച്ചു.

click me!