തൊടുപുഴയിൽ തകർന്നടിഞ്ഞ് ജോസഫ്; ജോസിന് നഷ്ടമില്ല, നിർണായകം സ്വതന്ത്രർ

Web Desk   | Asianet News
Published : Dec 16, 2020, 11:27 AM ISTUpdated : Dec 16, 2020, 12:15 PM IST
തൊടുപുഴയിൽ തകർന്നടിഞ്ഞ് ജോസഫ്; ജോസിന് നഷ്ടമില്ല, നിർണായകം സ്വതന്ത്രർ

Synopsis

യുഡിഎഫിന്റെ രണ്ട് വിമതർ ഇവിടെ വിജയിച്ചിട്ടുണ്ട്. കേരളാ കോൺ​ഗ്രസ് എം ജോസഫ് വിഭാ​ഗത്തിന് കനത്ത തിരിച്ചടിയാണ് ഇക്കുറി ഉണ്ടായത്. മത്സരിച്ച ഏഴ് സീറ്റുകളിൽ അഞ്ചിലും ജോസഫ് വിഭാ​ഗം തോറ്റു. 

തൊടുപുഴ: തൊടുപുഴ ന​ഗരസഭ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം നേടാനായില്ല. ഇവിടെ ഭരിക്കേണ്ടത് ആരെന്ന് സ്വതന്ത്രർ തീരുമാനിക്കും. 35 അം​ഗ ന​ഗരസഭയിൽ യുഡിഎഫ് 13, എൽഡിഎഫ് 12, എൻഡിഎ 8, മറ്റുള്ളവർ 2 എന്നതാണ് സ്ഥിതി. 

യുഡിഎഫിന്റെ രണ്ട് വിമതർ ഇവിടെ വിജയിച്ചിട്ടുണ്ട്. കേരളാ കോൺ​ഗ്രസ് എം ജോസഫ് വിഭാ​ഗത്തിന് കനത്ത തിരിച്ചടിയാണ് ഇക്കുറി ഉണ്ടായത്. മത്സരിച്ച ഏഴ് സീറ്റുകളിൽ അഞ്ചിലും ജോസഫ് വിഭാ​ഗം തോറ്റു. അതേസമയം, മുന്നണി മാറിയ ജോസ് വിഭാ​ഗം നഷ്ടമുണ്ടാക്കാതെ നിലനിന്നു. മത്സരിച്ച നാല് സീറ്റിൽ രണ്ടിലും ജോസ് വിഭാ​ഗം സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ തവണയും ജോസ് വിഭാ​ഗം രണ്ട് സീറ്റിൽ വിജയിച്ചിരുന്നു. 

Read Also: പട്ടാമ്പി ആര് ഭരിക്കുമെന്ന് കോൺഗ്രസ് വിമതർ തീരുമാനിക്കും; വീ ഫോർ പട്ടാമ്പി ആറ് സീറ്റിലും വിജയിച്ചു...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു