പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Published : Apr 06, 2026, 11:51 AM ISTUpdated : Apr 06, 2026, 11:56 AM IST
ldf manifesto correction

Synopsis

ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ.

തിരുവനന്തപുരം: പ്രകടന പത്രിക തിരുത്തി എൽഡിഎഫ്. വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാ​ഗങ്ങളാണ് തിരുത്തിയത്. ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികകളാണ് തിരുത്തിയിരിക്കുന്നത്. വനത്തിന് ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും എന്നത് ഒഴിവാക്കി. സംരക്ഷിത വനമേഖലകളിലും കോർസോണിന് ചുറ്റും ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും എന്നതും മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങൾ ആക്കി മാറ്റാൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പിലാക്കും എന്നതും ഒഴിവാക്കിയിട്ടുണ്ട്. 

ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ. ബഫർസോണിൽ പ്രദേശവാസികളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് മാത്രം നിയന്ത്രണങ്ങളെന്നും മാറ്റം. പ്രകടനപത്രിക മലയോര മേഖലകളിൽ വിവാദമാകുന്നതിനിടെയാണ് തിരുത്തൽ. സംസ്ഥാന നിയമസഭ പാസാക്കിയ വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. പിശക് സംഭവിച്ചത് തിരുത്തി വായിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ വാർത്താക്കുറിപ്പ് പുറത്തിറക്കി. അതേ സമയം, എൽഡിഎഫ് പ്രകടനപത്രികയിലെ വിവാദം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. മലയോരമേഖലകളിൽ പ്രചാരണം നടത്താനാണ് നീക്കം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഞങ്ങളുടെ പോസ്റ്ററുകള്‍ കീറി കളയുന്ന പ്രവണതയുണ്ട്'; ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി പ്രകൃതി
1972ന് ശേഷം ഇതാദ്യം, പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2; ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിച്ചു