
തിരുവനന്തപുരം: വിഴിഞ്ഞത്തെ കലാപഭൂമിയാക്കാന്‍ ഗൂഢനീക്കം നടക്കുന്നുവെന്ന് എല്‍ഡിഎഫ്. ഇത് അംഗീകരിച്ച് പോകാനില്ല. തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാൻ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി.
ഇന്നലത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു സമരസമിതി നിലപാട്. ആക്രമണങ്ങളെ സമരസമിതി ഒഴികെ സര്‍വ്വകക്ഷിയോഗത്തിൽ പങ്കെടുത്തവര്‍ അപലപിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമണം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും ചര്‍ച്ചയിൽ പങ്കെടുത്ത മന്ത്രി ജി ആര്‍ അനിൽ വ്യക്തമാക്കി. സമരസമിതി ഒഴികെയുള്ള എല്ലാവരും വിഴിഞ്ഞം തുറമുഖം വേണമെന്ന് നിലപാടെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam