
തിരുവനന്തപുരം: നെയ്യാറ്റിൻകര ധനുവച്ചപുരത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർക്കിടയിൽ സംഘർഷം. സംഘർഷത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കാനുളള യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലിസ് തടഞ്ഞു. തുടർന്ന് പൊലിസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.
സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പൊലിസ് അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. സംഘർഷത്തിൽ ഡിസിസി ജന സെക്രട്ടറി അഡ്വ മഞ്ചവിളാകം ജയനും ബൂത്ത് പ്രസിഡന്‍റ് പത്മകുമാറിനും പരിക്കേറ്റു.