എൽഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥകൾ ഇന്ന് സമാപിക്കും: രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ചകൾക്ക് തുടക്കമാവും

Published : Feb 26, 2021, 07:28 AM IST
എൽഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥകൾ ഇന്ന് സമാപിക്കും: രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ചകൾക്ക് തുടക്കമാവും

Synopsis

പിഎസ്‍സി, ആഴക്കടൽ വിവാദങ്ങൾ ചർച്ചയായതിന് ശേഷം പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തന്നെയാകും വരും ദിവസങ്ങളിൽ എൽഡിഎഫിന്‍റെ പ്രചാരണായുധം. 

തിരുവനന്തപുരം: എൽഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥകൾ ഇന്ന് സമാപിക്കും. എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ തൃശൂരിലും ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലജാഥ തിരുവനന്തപുരത്തുമാണ് സമാപിക്കുന്നത്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥയുടെ സമാപന യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

പിഎസ്‍സി, ആഴക്കടൽ വിവാദങ്ങൾ ചർച്ചയായതിന് ശേഷം പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തന്നെയാകും വരും ദിവസങ്ങളിൽ എൽഡിഎഫിന്‍റെ പ്രചാരണായുധം. തൃശ്ശൂർ തേക്കിൻകാടിൽ സമാപിക്കുന്ന വടക്കൻ മേഖലാജാഥ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുക. ജാഥകൾ പൂർത്തിയായതിന് പിന്നാലെ രണ്ടാംഘട്ട സീറ്റ് വിഭജന ചർച്ചകൾക്കും എൽഡിഎഫ് തുടക്കമിടും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാവശ്യം; പരാതിയുമായി അതീജീവിത, വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ ഹാജരാക്കി
'പോറ്റിയെ കേറ്റിയേ' പാട്ടില്‍ 'പള്ളിക്കെട്ട് ശബരിമലയ്ക്ക് 'ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും ഇല്ല, കേസെടുക്കുന്നതിനെതിരെ ചെറിയാൻ ഫിലിപ്പ്