
കോട്ടയം: പാലാ മുനിസിപ്പാലിറ്റി ചെയർമാൻ ഷാജു തുരുത്തന് എതിരെ യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസം പാസായി. പ്രമേയ അവതാരകനടക്കം യുഡിഎഫ് അംഗങ്ങളെല്ലാം വിട്ടുനിന്നപ്പോൾ എൽഡിഎഫ് അംഗങ്ങളിൽ ചെയർമാനൊഴികെ മറ്റെല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. മുന്നണി ധാരണ പ്രകാരം രാജിവെക്കാതെ വന്നതോടെയാണ് കേരളാ കോൺഗ്രസ് അംഗമായ ഷാജു തുരുത്തനെ സ്വന്തം പാർട്ടിക്കാരടക്കം കൈവിട്ടത്.
ഷാജു തുരുത്തനോട് രാജിവെക്കണമെന്ന് ജോസ് കെ മാണി അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. പാർട്ടിയുടെ നിർദ്ദേശം ഇയാൾ അംഗീകരിക്കാത്തതോടെയാണ് അവിശ്വാസത്തെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചത്. ഇന്ന് 11 മണിക്കാണ് നഗരസഭയിൽ അവിശ്വാസ പ്രമേയത്തിനായി യോഗം വിളിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam