Latest Videos

'കേരളം കണ്ട അതുല്യ വ്യക്തിത്വം'; എംപി വിരേന്ദ്രകുമാറിന്‍റെ മരണത്തില്‍ അനുശോചിച്ച് നേതാക്കള്‍

By Web TeamFirst Published May 29, 2020, 12:12 AM IST
Highlights

തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗ വാര്‍ത്തയോട് അധികമൊന്നും പ്രതികരിക്കാനുള്ള മാനസികാവസ്ഥ ഇപ്പോഴില്ലെന്ന് പറഞ്ഞ കെ കൃഷ്ണൻ കുട്ടി ഏറെ വൈകാരികമായാണ് പ്രതികരിച്ചത്.  

തിരുവനന്തപുരം: എംപി വിരേന്ദ്രകുമാറിന്‍റെ മരണത്തില്‍ അനുശോചനം അറിയിച്ച് നേതാക്കള്‍. മന്ത്രി കെ കൃഷ്ണൻ കുട്ടി, എകെ ആന്റണി, എംജി രാധാകൃഷ്ണൻ തുടങ്ങി നിരവധി നേതാക്കളാണ് അദ്ദേഹത്തിന് അനുശോചമറിയിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. എംപി വീരേന്ദ്രകുമാറുമായുള്ള ആത്മ ബന്ധം വിവരിക്കാൻ വാക്കുകളില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.  കേരളം കണ്ട അതുല്യ വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാറെന്നായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. 

വീരനായ നേതാവിന്റെ ഓര്‍മ്മയിൽ വിതുംബി കെ കൃഷ്ണൻ കുട്ടി

എംപി വീരേന്ദ്രകുമാറുമായുള്ള ആത്മ ബന്ധം വിവരിക്കാൻ വാക്കുകളില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. വ്യക്തിപരമായി എല്ലാ വളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്ന വ്യക്തിത്വമാണ് വീരേന്ദ്രകുമാറിന്‍റെതെന്ന് മന്ത്രി അനുസ്മരിച്ചു. വ്യക്തി ബന്ധത്തിന് എപ്പോഴും വലിയ വില കൽപ്പിച്ചിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗ വാര്‍ത്തയോട് അധികമൊന്നും പ്രതികരിക്കാനുള്ള മാനസികാവസ്ഥ ഇപ്പോഴില്ലെന്ന് പറഞ്ഞ കെ കൃഷ്ണൻ കുട്ടി ഏറെ വൈകാരികമായാണ് പ്രതികരിച്ചത്.  

എകെ ആന്‍റെണിയുടെ വാക്കുകൾ

വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന കാലം മുതൽ വളറെ അടുത്തിടപഴകിയിട്ടുള്ള ഒരു വിലയ വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ വീരേന്ദ്രകുമാര്‍. രാഷ്ട്രീയ നേതാവിനപ്പുറം ജീവിതത്തിലെ സമസ്ത മേഖലകളിലും തന്‍റേതായ  സംഭാവനകൾ നല്‍കിയിട്ടുള്ള കേരളം കണ്ട അതുല്യ വ്യക്തത്വമായിരുന്നു അദ്ദേഹം. 1964ല്‍ കെ എസ് യു പ്രസിഡന്‍റ് അയതിന് ശേഷം ആദ്യമായി വയനാട് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹവുമായി പരിചയപ്പെട്ടത്. രണ്ട് ദിവസത്തിന് മുമ്പാണ് ഏറ്റവും ഒടുവില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. അത് അവസാനത്തെ ടെലഫോണ്‍ വിളിയാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. 

1964 മുതല്‍ മെനിഞ്ഞാന്ന് വരെ ഞങ്ങള്‍ തുടര്‍ച്ചയായി ബന്ധപ്പെടുകയും എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായി ചർച്ച ചെയ്യുകയുമായിരുന്നു. അദ്ദേഹവുമായിട്ടുള്ള ബന്ധത്തിനിടയിൽ ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. 
വലിയൊരു അധ്യാപകനെ പോലെ സമൂഹത്തെ കുറിച്ചും രാജ്യത്തെ കുറിച്ചും വിവധ പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം പഠിപ്പിച്ചു എന്നാണ് എൻെ വിശ്വാസം. ഒരു രാഷ്ട്രീയക്കാരന്‍ എന്നതിനപ്പുറത്ത് ഒരു ഗുരുനാഥനെ പോലെയാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ എനിക്ക് അഗാധമായ ദുഃഖമുണ്ട്.

click me!