കോൺ​ഗ്രസിൻ്റെ ആവശ്യം തള്ളി: മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ, ഉപാധ്യക്ഷൻ പദവികൾ ലീഗിന്

Published : Dec 29, 2020, 05:41 PM IST
കോൺ​ഗ്രസിൻ്റെ ആവശ്യം തള്ളി: മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ, ഉപാധ്യക്ഷൻ പദവികൾ ലീഗിന്

Synopsis

32 അംഗ ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിന് 21 ഉം  കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്. 

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം വേണമെന്ന കോൺഗ്രസ് ആവശ്യം മുസ്ലീം ലീഗ് അംഗീകരിച്ചില്ല. കഴിഞ്ഞ തവണ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ മുസ്ലീം ലീഗിനായിരുന്നതിനാൽ തൽസ്ഥിതി തുടരണമെന്ന നിലപാടിൽ മുസ്ലീം ലീഗ് ഉറച്ചു നിന്നു. ഇതോടെ കോൺഗ്രസ് വഴങ്ങുകയായിരുന്നു. 

32 അംഗ ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിന് 21 ഉം  കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്. ആനക്കയം ഡിവിഷനിലെ അംഗം കെ.റഫീഖയെ പ്രസിഡണ്ട് സ്ഥാനത്തേക്കും ചോക്കാട് ഡിവിഷനിലെ അംഗം  ഇസ്മായിൽ മൂത്തേടത്തെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും മുസ്ലീം ലീഗ്  സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam news live: അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണം, 10 ദിവസം തരും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ
മര്‍ദ്ദന ദൃശ്യം ഡിലീറ്റ് ചെയ്തു, ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് നിര്‍ണായകം; മങ്കട സദാചാര കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്