വിവാദങ്ങള്‍ക്കിടെ ഇടത് മുന്നണി യോഗം ഇന്ന്; സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തൽ പ്രധാന അജണ്ട

Published : Jul 17, 2019, 09:29 AM IST
വിവാദങ്ങള്‍ക്കിടെ ഇടത് മുന്നണി യോഗം ഇന്ന്; സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തൽ പ്രധാന അജണ്ട

Synopsis

വൈകിട്ട് മൂന്ന് മണിക്ക്  തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം ചേരുക. കേന്ദ്രസർക്കാരിനെതിരായ സമരവും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തലുമാണ് യോഗത്തിന്റെ അജണ്ട.

തിരുവനന്തപുരം: വിവാ​ദങ്ങൾക്കിടെ ഇടതുമുന്നണി യോ​ഗം ഇന്ന് ചേരും. വൈകിട്ട് മൂന്ന് മണിക്ക്  തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം ചേരുക. കേന്ദ്രസർക്കാരിനെതിരായ സമരവും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തലുമാണ് യോഗത്തിന്റെ അജണ്ട.

യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും നെടുങ്കണ്ടത്ത് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ചയായേക്കും. ഉപതെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളും ഇന്ന് നടക്കും. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി