വീടുകൾ കയറിയിറങ്ങി ഇടതുമുന്നണി, വിശ്വാസം വീണ്ടെടുക്കൽ ലക്ഷ്യം; വിപുലമായ ഗൃഹ സന്ദർശന പരിപാടികൾക്ക് തുടക്കം

Published : Jan 15, 2026, 09:30 PM IST
LDF Home visits

Synopsis

നിയമസഭ തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി വിശ്വാസം വീണ്ടെടുക്കാൻ വീടുകൾ കയറി ഇറങ്ങി ഇടതുമുന്നണി. ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കളുടെ കുറ്റം തെളിഞ്ഞാൽ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നാണ് നേതാക്കൾ ആവർത്തിച്ച് പറയുന്നത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി വിശ്വാസം വീണ്ടെടുക്കാൻ വീടുകൾ കയറി ഇറങ്ങി ഇടതുമുന്നണി. ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കളുടെ കുറ്റം തെളിഞ്ഞാൽ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നാണ് നേതാക്കൾ ആവർത്തിച്ച് പറയുന്നത്. ഗൃഹ സന്ദർശനത്തിലും ജനങ്ങളിൽ നിന്ന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു എന്നാണ് നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. സ്വർണക്കൊള്ളയിൽ തിരിച്ചടിയും, ഭരണവിരുദ്ധവികാരവും ഇല്ലെന്ന് പുറമേക്ക് പറയുന്ന പാർട്ടി ജനങ്ങളെ നേരിട്ട് സമീപിച്ച് വിശദീകരണം നൽകുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് വലിയ തിരിച്ചടിയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു രണ്ടാം തുടർ ഭരണത്തിലേക്ക് കാര്യങ്ങൾ എത്തുന്ന രീതിയില്‍ പ്രചരണം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യണമെന്ന ഉദ്ദേശത്തിലാണ് വിപുലമായ ഗൃഹ സന്ദർശന പരിപാടികൾക്ക് തുടക്കമിടാൻ ഇടതുമുന്നണി തീരുമാനിച്ചത്. 10 വർഷത്തെ പിണറായി വിജയൻ സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതും ശബരിമല സ്വർണക്കൊള്ള സക്കാരിനും മുന്നണിക്കും ജനവികാരം തിരിച്ചടിയായിട്ടുണ്ട് എന്ന പൊതുവിലയിരുത്തല്‍ മറികടക്കാനുള്ള രാഷ്ട്രീയ വിശദീകരണം നല്‍കുക എന്ന ലക്ഷ്യത്തിലാണ് വീടുകയറിയുള്ള സന്ദർശനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുടുംബത്തിലെ ജ്യേഷ്ഠ സഹോദരിയെ പോലെ കണ്ടയാളാണ് ഐഷ പോറ്റി'; കോൺഗ്രസ്സിൽ ചേർന്നതിൽ വൈകാരിക പ്രതികരണവുമായി കെഎൻ ബാലഗോപാൽ
ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി 46 യാത്രക്കാർ