ഭൂപ്രശ്നം,പരിസ്ഥിതി ലോല ഉത്തരവ്; ആശങ്ക അറിയിക്കാൻ ഇടുക്കിയിലെ ഇടത് നേതാക്കൾ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും

Published : Jun 24, 2022, 08:16 AM IST
ഭൂപ്രശ്നം,പരിസ്ഥിതി ലോല ഉത്തരവ്; ആശങ്ക അറിയിക്കാൻ ഇടുക്കിയിലെ ഇടത് നേതാക്കൾ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും

Synopsis

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കു പുറമെ സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല വേണമെന്ന ഉത്തരവും പ്രതിപക്ഷ കക്ഷികളുടെ കർഷക സംഘടനകളും സമരായുധമാക്കിയതോടെയാണ് വിഷയം സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്താൻ ഇടുക്കിയിൽ നിന്നുള്ള നിവേദക സംഘം മുഖ്യമന്ത്രിയെ കാണുന്നത്

ഇടുക്കി : ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളും (land issue)പരിസ്ഥിതി ലോല ഉത്തരവുണ്ടാക്കിയ (buffer zone order)ആശങ്കയും അറിയിക്കാൻ ജില്ലയിലെ ഇടതു നേതാക്കൾ (ledt leaders)തിങ്കളാഴ്ച മുഖ്യമന്ത്രിയെ (chief minister)നേരിൽ കാണും. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും സംഘത്തിലുണ്ടാകുമെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വര്‍ഗ്ഗീസ് പറഞ്ഞു.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കു പുറമെ സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല വേണമെന്ന ഉത്തരവും പ്രതിപക്ഷ കക്ഷികളുടെ കർഷക സംഘടനകളും സമരായുധമാക്കിയതോടെയാണ് വിഷയം സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്താൻ ഇടുക്കിയിൽ നിന്നുള്ള നിവേദക സംഘം മുഖ്യമന്ത്രിയെ കാണുന്നത്. വിവിധ കർഷക സംഘടനകൾക്കൊപ്പം സിറോ മലബാർ സഭയും സമരം തുടങ്ങിയത് ഇടതു മുന്നണിക്ക് തലവേദനയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യമുയർന്നത്.

ഇടുക്കിയിലെ സങ്കീർണമായ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭൂമി പതിവ് നിയമം പരിഷ്ക്കരിക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഇടപു പക്ഷം ഉറപ്പു നൽകിയിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷം കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയില്ല. ഇതും നിരന്തരമായ സമരങ്ങൾക്ക് കാരണമാകുന്നുണ്ട്. രണ്ടു മാസം മുമ്പ് ഇതേ ആവശ്യങ്ങളുമായി ഇടത് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടപ്പോൾ നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല. ഇതോടൊപ്പം പരിസ്ഥിതി ലോല മേഖല ഉത്തരവ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. അടിയന്തിരമായി സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൂടുതൽ സംഘടനകൾ സമരവുമായി രംഗത്തിറങ്ങുമെന്നതും കൂടിക്കാഴ്ചക്ക് കാരണമായിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ടെടുപ്പ് മാറ്റിവച്ച 3 വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; ബിജെപിക്ക് നിർണായകം
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്