പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി; ആശങ്കയുടെ നീണ്ട മണിക്കൂറുകള്‍

Published : May 22, 2024, 01:48 PM IST
പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി; ആശങ്കയുടെ നീണ്ട മണിക്കൂറുകള്‍

Synopsis

പുലിയെ കൂട്ടിലാക്കിയതോടെ നാട്ടുകാര്‍ ആശ്വാസത്തിലായി. എങ്കിലും പ്രദേശത്ത് വന്യമൃഗങ്ങള്‍ ഇങ്ങനെ സ്വൈര്യവിഹാരം നടത്തുന്നുവെന്നത് ഏവരെയും ആശങ്കപ്പെടുത്തുന്നുണ്ട്.

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട നാട്ടുകാരുടെ കാത്തിരിപ്പിനൊടുവില്‍ വെറ്ററിനറി സര്‍ജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കുകയാണ് ചെയ്തത്. 

വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പുലി കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തിരിച്ചിറങ്ങാൻ പറ്റാത്തവിധം കുടുങ്ങിപ്പോയിരുന്നെങ്കിലും നന്നായൊന്ന് കുതറിയാല്‍ ഒരുപക്ഷേ കുരുക്കില്‍ നിന്ന് പുറത്തുവരാൻ പുലിക്ക് കഴിയുമായിരുന്നു. അങ്ങനെയങ്കില്‍ അത് വൻ അപകടത്തിലേക്ക് വഴിവച്ചേനെ. 

ഇതിന് മുമ്പായി പുലിയെ മയക്കുവെടി വച്ച് പിടികൂടുക എന്നതായിരുന്നു പോംവഴി. അതനുസരിച്ച് വനം വകുപ്പ് മുന്നിട്ടിറങ്ങി കാര്യങ്ങള്‍ നടത്തുകയായിരുന്നു. ഒടുവില്‍ പുലിയെ കൂട്ടിലാക്കിയതോടെ നാട്ടുകാര്‍ ആശ്വാസത്തിലായി. എങ്കിലും പ്രദേശത്ത് വന്യമൃഗങ്ങള്‍ ഇങ്ങനെ സ്വൈര്യവിഹാരം നടത്തുന്നുവെന്നത് ഏവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. രണ്ട് വര്‍ഷമായി നാട്ടില്‍ പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്. ഇതിന് ഇനിയെങ്കിലുമൊരു പരിഹാരം ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഏതാണ്ട് നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് വേലിയില്‍ കുടുങ്ങിയത്. രക്ഷപ്പെടുത്തിയ പുലിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ഇനി അഞ്ച് മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിലായിരിക്കും പുലി. അതിന് ശേഷം പറമ്പിക്കുളത്തേക്ക് കൊണ്ടുപോകാനാണ് തീരുമാനം.

Also Read:- പോകുന്ന വഴിക്ക് ഒന്ന് നിന്നതാണേ, വല്ലതും തരാനുണ്ടോ?; ആനയുടെ രസകരമായ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്