വയനാട്ടിൽ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി; മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ടു

By Web TeamFirst Published Jun 7, 2020, 2:22 PM IST
Highlights

കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിൽ പുലി കുടുങ്ങിയതാണെന്നാണ് സംശയിക്കുന്നത്. 

സുൽത്താൻ ബത്തേരി: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുലി കാട്ടിലേക്ക് രക്ഷപ്പെട്ടു. ബത്തേരി മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിലാണ് പുള്ളിപ്പുലി കെണിയിൽ കുടുങ്ങിയത്.

കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിൽ പുലി കുടുങ്ങിയതാണെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കെണിയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ജനവാസ മേഖലയിലാണ് സംഭവം എന്നതിനാൽ രക്ഷപ്പെട്ട പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. 

കഴിഞ്ഞ ആഴ്ച പാലക്കാട് മണ്ണാർക്കാടിനടുത്ത് കാട്ടാന പടക്കം നിറച്ച തേങ്ങ കഴിച്ച് കൊല്ലപ്പെട്ടിരുന്നു. സ്വകാര്യ എസ്റ്റേറ്റിലെ വിള നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിയെ കൊല്ലാനായി തേങ്ങയിൽ സ്ഫോടകവസ്തു നിറച്ചു വച്ചിരുന്നു. എന്നാൽ അബദ്ധവശാൽ സ്ഥലത്ത് എത്തിയ പിടിയാന തേങ്ങ ഭക്ഷിക്കുകയും വായ പൊട്ടിപ്പിളരുകയുമായിരുന്നു. 

click me!