
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേശിക്കാന്‍ തയ്യാറാണെന്ന സിബിഐ നിലപാടിലെ സ്വാഗതം ചെയ്ത് ബാറുടമ ബിജു രമേശ് രംഗത്ത്.പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു . സിബിഐ അന്വേഷിക്കട്ടെ.യാഥാർത്ഥ്യം എല്ലാവരും അറിയണം.ആരെയും ബലിയാടാക്കാനൊന്നും താൽപര്യം ഇല്ല.മരണം വരെ ഉറച്ചു നിൽക്കും.കൂടെ നിന്ന പല ബാർ ഉടമകളും പിന്നീട് പിന്മാറി.പല ബിസിനസ് ഉള്ള ആളുകളും ഉണ്ട്.ശക്തരായ ഉദ്യോഗസ്ഥർ ഒതുക്കപ്പെട്ടു.ഉദ്യോഗസ്ഥന് സ്ഥാനം വാഗ്ദാനം ചെയ്തു കേസ് ഒതുക്കി.തത്ത സത്യം പറയുമെങ്കിൽ പറയട്ടെ.വിജിലൻസിനെ കൊണ്ട് വല്ല ഉപയോഗവും ഉണ്ടോ? കേരള കോൺഗ്രസിൻ്റെ രാഷ്ട്രീയ മാറ്റത്തിൻ്റെ ഭാഗമായാണ് കേസ് സെറ്റിൽ ആയത്.കേസ് നടക്കുമ്പോൾ മാണി ഇടത് മുന്നണിയിൽ പോകും എന്നത് തങ്ങൾക്ക് അറിയില്ലായിരുന്നു.ബാർ കോഴക്കേസ് വലിയ മാറ്റം ഉണ്ടാക്കിയെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പിഎല്‍ ജേക്കബ് രണ്ടായിരത്തി ഇരുപത്തിയൊന്നിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടായിരത്തി പതിനാലില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുള‍്‍പ്പെടയുള്ള നേതാക്കള്‍ക്ക് കോഴ നല്‍കിയെന്ന ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബിജു രമേശിന്‍റെ വെളിപ്പെടുത്തലായിരുന്നു പരാതിക്കാധാരം. ഇതിനുള്ള മറുപടിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങി. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ അന്നത്തെ എക്സൈസ് മന്ത്രി കെ ബാബുവിനും ഒരു കോടി നല്‍കി. രമേശ് ചെന്നിത്തലക്ക് ഒരു കോടിയുും, വി എസ് ശിവകുമാറിന് ഇരുപത്തിയഞ്ച് ലക്ഷവും കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചതായി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം മുഖ്യമന്ത്രി തന്നെ ഇടപെട്ട് തടസപ്പെടുത്തിയെന്ന മറ്റൊരാരോപണം ഉണ്ടെന്നും സത്യവാങ്മൂലം പറയുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബാര്‍ കോഴകേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. വിജലന്‍സ ്അന്വേഷണം നടന്ന പശ്ചാത്തലത്തിലായിരുന്നു കോടതി അന്ന് നിലപാട് സ്വീകരിച്ചത്. കോഴയില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് നേരത്തെ സിബിഐ ഹൈക്കോടതിയേയും അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam