Latest Videos

'പഞ്ചിംഗ് നിര്‍ത്തണം , 50% ഹാജരാക്കണം', മുഖ്യമന്ത്രിക്ക് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്‍റെ കത്ത്

By Web TeamFirst Published Jan 24, 2022, 3:31 PM IST
Highlights

സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ പറയുന്നു. 

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ (Covid 19) പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്‍റെ കത്ത്. സെക്രട്ടേറിയറ്റേറ്റ് ക്യാമ്പസില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

വിവിധ വകുപ്പുകളില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപം കൊണ്ടിട്ടുള്ള അതീവ ഗുരതര സാഹചര്യത്തിലൂടെയാണ് ക്യാമ്പസ് കടന്നുപോകുന്നത്. സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ പറയുന്നു. 

സെക്രട്ടേറിയേറ്റിൽ 40% ജീവനക്കാരും കോവിഡ് ബാധിതരാണ്. പഞ്ചിംഗ് നിര്‍ത്തണം. 50% ഹാജരാക്കണം. മറ്റ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം. അടുത്ത ഒരു മാസത്തേക്ക് ശനിയാഴ്ച്ച അവധി നല്‍കുക. സെക്രട്ടേറിയറ്റ് സെക്ഷനുകള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. 

click me!