മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ്; എക്സൈസ് കമ്മീഷണറുടെ നിലപാട് തള്ളി എക്സൈസ് മന്ത്രി എം ലിജു, സർക്കാർ നിയമോപദേശം തേടി

Published : Oct 31, 2026, 01:51 PM IST
m liju

Synopsis

മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാട് തള്ളി എക്സൈസ് മന്ത്രി എം ലിജു. നിയമാനുസരണമാണ് ബാർ ലൈസൻസെന്ന കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് രണ്ടു ഡെപ്യൂട്ടി കമ്മീഷണർമാരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്

തിരുവനന്തപുരം: മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാട് തള്ളി എക്സൈസ് മന്ത്രി എം ലിജു. നിയമാനുസരണമാണ് ബാർ ലൈസൻസെന്ന കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് രണ്ടു ഡെപ്യൂട്ടി കമ്മീഷണർമാരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. മുൻ സര്‍ക്കാരിന്‍റെ ഉത്തരവുകളുടെ ബലത്തിൽ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്നാണ് മന്ത്രി എം ലിജുവിന്‍റെ മുന്നറിയിപ്പ്. ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി.

യുഡിഎഫിന്‍റെ മദ്യനയത്തിന്‍റെ ചര്‍ച്ചകള്‍ തുടരുയാണ്. ഇതിനിടയിൽ താൻ അറിയാതെ എറണാകുളത്തെ രണ്ടും കോട്ടയെത്തെ ഒരു ബിയർപാലറിനും വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയതാണ് മന്ത്രിയെ പ്രകോപ്പിച്ചത്. സ്റ്റാര്‍ ഹോട്ടലുള്ള ബിയര്‍ വൈൻ ലൈസന്‍സികള്‍ക്ക് വിദേശ മദ്യവിൽപനാനുമതി നൽകാമെന്നാണ് നിലവിലെ ചട്ടം. ബാര്‍ പൂട്ടിയപ്പോള്‍ വിദേശ മദ്യവിൽപന ലൈസന്‍സ് നഷ്ടമായവര്‍ക്കാണ് ഇങ്ങനെ നൽകുന്നത്.‌

ഇതിൻെറ ചുവട് പടിച്ചാണ് സർക്കാരിൻെറ അനുമതിയില്ലാതെ ഡെപ്യൂട്ടി കമ്മീഷണർമാരെ വിദേശ മദ്യ ലൈസന്‍സ് നൽകിയത്. ലൈസന്‍സ് അനുവദിച്ച ഡെപ്യൂട്ടി കമ്മീഷണർമാരായ പികെ സതീഷ്, ഷിബു പിഎൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ മണിക്കൂറുകള്‍ക്കുള്ളിൽ മന്ത്രി നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥർ നിലവിലെ ചട്ട പ്രകാരമാണ് ലൈസൻസ് അനുവദിച്ചെന്ന കമ്മിഷണറുടെ റിപ്പോർട്ട് തള്ളിയാണ് മന്ത്രിയുടെ നീക്കം.

കമ്മീഷണറുടെ റിപ്പോർട്ട് ചോർന്നതിലും മന്ത്രി കടുത്ത അതൃപതിയിലാണ്. ബേക്കറി വഴി വൈൻ വിൽക്കനുള്ള എക്സൈസിൻെറ തീരുമാനവും മന്ത്രി അറിഞ്ഞിരുന്നില്ല. തീരുമാനം മരവിപ്പിച്ചു. അബ്കാരി ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി. പുതിയ ബാര്‍ ലൈസൻസുകൾക്കായി നിരവധി അപേക്ഷ സർക്കാരിന് മുന്നിൽ കെട്ടികിടക്കുകയാണ്. നയം വന്ന ശേഷം ലൈസൻസ് നൽകാമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തുവെങ്കിലും നൽകിയ ബാർ ലൈസൻസിൻെറ കാര്യത്തിൽ എന്തു ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചത്', അടൂർ സ്റ്റേഷനിലെ അതിക്രമത്തിൽ പ്രതികരിച്ച് ശ്രീനാദേവി കുഞ്ഞമ്മ; 'യൂട്യൂബർ രാജനെ കയ്യേറ്റം ചെയ്തിട്ടില്ല'
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സംഘർഷം; അറസ്റ്റിലായവരുടെ എണ്ണം ആറായി