കേരളത്തിൽ പൊലീസിന്‍റെ നരനായാട്ടെന്ന് എംവി ഗോവിന്ദൻ,എസ്എഫ്ഐ പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധമെന്ന് മുന്നറിയിപ്പ്

Published : Oct 31, 2026, 01:20 PM IST
MV Govindan-mv govindan accuses kerala police of brutality over attack on sfi students

Synopsis

കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

തിരുവനന്തപുരം: കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ പോലീസിന്‍റെ നരനായാട്ടാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും അദ്ദേഹം പ്രതികരിച്ചു. കുട്ടികൾ ചോദ്യം ചോദിച്ചതാണെന്നും ചോദ്യം ചോദിച്ചവർക്കെതിരെ കേസ് എടുക്കുന്നു, മഹാരാജാസിൽ ഒരു സംഘർഷവും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

മഹാരാജാസ് കോളേജിൽ മന്ത്രിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുപരിപാടികൾ മനപ്പൂർവം അലങ്കോലപ്പെടുത്തുന്നത് തടയുന്നതിനുള്ള KPDPM (Kerala Prevention of Damage to Private Property and Payment of Compensation / Prevention of Disturbances of Public Meetings) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനിടെ, കാലടി സർവകലാശാലയിലെ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി നൽകി. വിദ്യാർഥികൾക്ക് നാളെത്തന്നെ പരീക്ഷാ ഫീസ് അടയ്ക്കാം. ഈ വിദ്യാർഥികളുടെ സസ്പെൻഷൻ തുടരുന്നതിലാണ് എസ്എഫ്ഐ പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; 'മുരാസു' ആഞ്ഞടിച്ചാൽ കേരളത്തിലും ഇടിമിന്നലോടെ മഴ സാധ്യത, യെല്ലോ അലർട്ട്
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം ആസൂത്രിത നീക്കമെന്ന് പ്രിൻസിപ്പൽ; 'രാഷ്ട്രീയ ഇടപെടൽ ഉണ്ടായി'