മലയാറ്റൂരിൽ വൈദികനെ കൊന്ന കേസിൽ കപ്യാർക്ക് ജീവപര്യന്തം തടവ്

By Web TeamFirst Published May 4, 2020, 4:26 PM IST
Highlights


2018 മാർച്ച് ഒന്നിനാണ് ഫാദർ സേവ്യർ തേലക്കാട്ട് കൊലപെടുന്നത്. 

എറണാകുളം:  മലയാറ്റൂരിൽ വൈദികനെ കൊലപ്പെടുത്തിയ കേസിൽ കപ്യാർക്ക് ജീവപര്യന്തം തടവുശിക്ഷ. മലയാറ്റൂർ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയും മുന്‍ കപ്യാരുമായ മലയാറ്റൂര്‍ വട്ടപ്പറമ്പൻ ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിചാരണ നടത്തി ശിക്ഷ വിധിച്ചത്

2018 മാർച്ച് ഒന്നിനാണ് ഫാദർ സേവ്യർ തേലക്കാട്ട് കൊലപെടുന്നത്. പള്ളിയിൽ കപ്യാരായിരുന്ന ജോണിയെ ഫാദർ സ്വഭാവദൂഷ്യം ആരോപിച്ച് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വിദ്വേഷം മൂലമാണ് ജോണി വൈദികനായ സേവ്യർ തലക്കാട്ടിനെ കത്തി കൊണ്ടു കുത്തിക്കൊന്നത്. കൊല നടത്തിയ ശേഷം മലയാറ്റൂർ മലയിലേക്ക് ഓടിയൊളിച്ച ഇയാളെ അടുത്ത ദിവസമാണ് പിടികൂടിയത്. 
 

click me!