ആർഎസ്എസ് നേതാവ് പട്ടത്താനം സന്തോഷ് വധക്കേസ്: രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ; 2 ലക്ഷം രൂപ പിഴ

Published : May 14, 2025, 01:07 PM IST
ആർഎസ്എസ് നേതാവ് പട്ടത്താനം സന്തോഷ് വധക്കേസ്: രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ; 2 ലക്ഷം രൂപ പിഴ

Synopsis

1997 നവംബർ 24 നാണ്  ആർഎസ്എസ് നേതാവായിരുന്ന സന്തോഷ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ നേതാവ് സുനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സന്തോഷ്.

കൊല്ലം : പട്ടത്താനം സന്തോഷ് വധക്കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. വടക്കേവിള പട്ടത്താനം സ്വദേശി സജീവിനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ഫോർത്ത് അഡീ. സെഷൻസ് കോടതിയുടേതാണ് വിധി.

1997 നവംബർ 24 നാണ്  ആർഎസ്എസ് നേതാവായിരുന്ന സന്തോഷ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ നേതാവ് സുനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സന്തോഷ്.  സുനിൽ കുമാറിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് സന്തോഷിനെ കൊലപ്പെടുത്താൻ കാരണം. കേസിലെ മറ്റു പ്രതികളെ കോടതി മുമ്പ് ശിക്ഷിച്ചിരുന്നു. നിലവിൽ ഇരവിപുരം എംഎൽഎ ആയ  എം. നൗഷാദിനെ പ്രതി ചേർത്ത ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.  

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം