ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതിയിൽ

By Web TeamFirst Published Oct 19, 2020, 8:07 PM IST
Highlights

ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് സിബിഐയുടെ വാദം.

കൊച്ചി: ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതിയിൽ. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്‍റെ ബെഞ്ചാണ് വീഡിയോ കോൺഫറൻസിങ് വഴി കേസ് പരിഗണിക്കുക. ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് സിബിഐയുടെ വാദം.

വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ചോദ്യം ചെയ്ത് സിഇഒ യുവി ജോസ് സമർപ്പിച്ച ഹർജിയിലായിരുന്നു  സിംഗിൾ ബഞ്ചിന്‍റെ ഇടക്കാല സ്റ്റേ. എഫ്സിആര്‍എ നിയമത്തിലെ വ്യവസ്ഥകളും സിബിഐ ലഭ്യമാക്കിയ രേഖകളും പരിശോധിക്കുമ്പോൾ ലൈഫ് മിഷനെ പ്രതിയാക്കിയ  നടപടി ന്യായീകരിക്കാൻ ആകില്ല.  ലൈഫ് മിഷൻ  വിദേശ പണം  നേരിട്ട്  കൈപ്പറ്റാത്ത സാഹചര്യത്തിൽ   അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കുകയാണെന്നായിരുന്നു  കോടതി ഉത്തരവ്. 

click me!