ലൈഫ് മിഷൻ ക്രമക്കേട്: യു വി ജോസിൻ്റെ മൊഴിയെടുത്തത് അഞ്ച് മണിക്കൂർ, ശിവശങ്കറിനെതിരെ പരാമർശമെന്ന് സൂചന

By Web TeamFirst Published Oct 8, 2020, 7:12 PM IST
Highlights

ജോസിന്റെ മൊഴിയില്‍ ശിവശങ്കറിനെതിരെയും പരാമർശമെന്ന് സൂചന. യൂണിടാക്കിന് സഹായം നൽകാനായി ശിവശങ്കർ പല പ്രാവശ്യം വിളിച്ചുവെന്ന് മൊഴിയിലുണ്ടെന്നാണ് വിവരം. 

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സിഇഒ യു വി ജോസിന്റെ മൊഴിയെടുത്തത് അഞ്ച് മണിക്കൂർ. റെഡ് ക്രസ്ന്‍റ് രണ്ട് സ്ഥാപനങ്ങളുമായി കരാർ ഉണ്ടാക്കിയത് അറിഞ്ഞിരുന്നില്ലെന്നും യൂണിടാക്കിൻ്റെ പ്ലാൻ വന്ന ശേഷമാണ് കമ്പനിയെ ഏൽപ്പിച്ച കാര്യം അറിയുന്നതെന്നും ജോസ് വിജിലൻസിന് മൊഴി നല്‍കി. 

റെഡ് ക്രസന്റും ലൈഫ് മിഷനുമായുള്ള ധാരണാപത്രം ഒപ്പിട്ടതും നിർമ്മാണക്കമ്പനിയായ യൂണിടാക്കുമായുള്ള കത്തിടപാടുകൾ നടത്തിയതും യു വി ജോസാണ്. ഈ സാഹചര്യത്തിലാണ് യു വി ജോസിനെ ചോദ്യം ചെയ്തത്. ഹാബിറ്റാൻ്റിൻ്റെ പ്ലാനിൽ നിന്നും കുറച്ച് വ്യത്യാസങ്ങൾ മാത്രമാണ് യൂണിടാക്ക് വരുത്തിയതെന്ന് ജോസിന്‍റെ മൊഴിയിലുണ്ട്.

ജോസിന്റെ മൊഴിയില്‍ ശിവശങ്കറിനെതിരെയും പരാമർശമെന്ന് സൂചന. യൂണിടാക്കിന് സഹായം നൽകാനായി ശിവശങ്കർ പല പ്രാവശ്യം വിളിച്ചുവെന്ന് മൊഴിയിലുണ്ടെന്നാണ് വിവരം. നേരത്തെ സിബിഐയും ഈ കേസിൽ യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു. 

click me!