ലൈഫ് പദ്ധതി : കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ

Published : Jun 09, 2022, 04:44 PM IST
ലൈഫ് പദ്ധതി : കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ

Synopsis

കരട് പട്ടിക സംബന്ധിച്ച് രണ്ട് ഘട്ടങ്ങളിലായി പരാതി നൽകാം, അന്തിമ പട്ടിക ഓഗസ്റ്റ് 16ന്

തിരുവനന്തപുരം: ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ്സൈറ്റിൽ ഇന്ന് രാത്രിയോടെ പട്ടിക ലഭ്യമാകുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. കരട് പട്ടികയിൽ രണ്ട് ഘട്ടമായി അപ്പീൽ സമർപ്പിക്കാം. പഞ്ചായത്ത് പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിൽ സഗരസഭാ സെക്രട്ടറിക്കുമാണ് നൽകേണ്ടത്. ആദ്യഘട്ട അപ്പീൽ ജൂൺ 17നകം നൽകണം. ജൂൺ 28 ന് ഈ പരാതികൾ തീർപ്പാക്കും. രണ്ടാം ഘട്ടത്തിൽ ജില്ലാ കളക്ടർമാർക്കാണ് അപ്പീൽ നൽകേണ്ടത്. ജൂലൈ 8നകം അപ്പീൽ നൽകണം. ഈ അപ്പീലുകൾ ജൂലൈ 20നകം തീർപ്പാക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.അന്തിമ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി