
തിരുവനന്തപുരം:1902 ജൂലൈ 31-ന് കായംകുളത്ത് ജനിച്ച് ഇന്ത്യൻ കാർട്ടൂൺ കലയുടെ പിതാവായ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ കേരള നിയമസഭാ സ്പീക്കർ എംബി രാജേഷ് പ്രകാശനം ചെയ്തു. കാർട്ടൂണിസ്റ്റ് സുധീർ നാഥ് തയ്യാറാക്കി കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാവർമ്മ ആദ്യ കോപ്പി സ്വീകരിച്ചു. ചടങ്ങിൽ കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പനാഥ്, കായംകുളം എംഎൽഎ യു പ്രതിഭ, ചവറ എംഎൽഎ ഡോക്ടർ സുജിത്ത് എന്നിവരും പങ്കെടുത്തു.