
കോഴിക്കോട് : കലോത്സവ സ്വാഗതഗാന വിവാദത്തോടെ ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്. തന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നു. പൊലീസ് മുന്നറിയിപ്പുമുണ്ട്. കലോത്സവം അവസാനിച്ചശേഷം സംഭവം വിവാദം ആക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും കനകദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂർവ്വമാണെന്നാണ് കനകദാസ് പറയുന്നത്. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഭയം തോന്നുന്നുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് ഉണ്ടെന്നും കനകദാസ് പറഞ്ഞു. താൻ സംഘിയല്ല കൂടുതൽ അടുപ്പം സിപിഎം നേതാക്കളുമായാണ്. പാർട്ടി കോൺഗ്രസ്സിൽ അടക്കം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിൽ ഭയമില്ലെന്നും എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam