നവകേരള സദസിനെ വരവേല്‍ക്കാന്‍ വീടുകളില്‍ ദീപം തെളിയിക്കണം, പുറമേരി പഞ്ചായത്ത് പ്രചരണ കമ്മിറ്റിയുടെ നിര്‍ദേശം

Published : Nov 23, 2023, 10:36 AM ISTUpdated : Nov 23, 2023, 10:39 AM IST
നവകേരള സദസിനെ വരവേല്‍ക്കാന്‍ വീടുകളില്‍ ദീപം തെളിയിക്കണം, പുറമേരി പഞ്ചായത്ത് പ്രചരണ കമ്മിറ്റിയുടെ നിര്‍ദേശം

Synopsis

പുറമേരിക്ക് പുറമെ കൊയിലാണ്ടിയിലും ദീപം തെളിയിക്കൽ പരിപാടിക്ക് ആഹ്വാനമുണ്ട്. .സ്ഥാപനങ്ങളിൽ വൈദ്യുതി ദീപം തെളിയിക്കണമെന്നാണ് നഗരസഭയുടെ നോട്ടീസ്.

കോഴിക്കോട്:നവകേരള സദസിനെ സ്വാഗതം ചെയ്യാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ട്  കോഴിക്കോട്ടെ  തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്ത്..
എല്ലാ സ്ഥാപനങ്ങളും വൈകീട്ട് ദീപം കൊണ്ട് അലങ്കരിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ സെക്രട്ടറി നോട്ടീസയച്ചു. മുഴുവന്‍ വീടുകളിലും വൈകീട്ട് ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്ത് പ്രചാരണസമിതിയുടെ ആഹ്വാനം.

ഇന്നു മുതല്‍ നവകേരളസദസ് എത്തുന്ന 25 ആം തിയ്യതി വരെ നഗസരസഭ പരിധിയിലെ എല്ലാ സ്ഥാപനങ്ങളും വൈദ്യുതി ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നാണ് കൊയിലാണ്ടി നഗരസഭ അയച്ച നോട്ടീസില്‍ പറയുന്നത്.അലങ്കാരത്തിനൊപ്പം സ്ഥാപനങ്ങളുടെ മുന്‍ വശവും പരിസരവും വൃത്തിയാക്കണമെന്നും  നഗരസഭ സെക്രട്ടറി, ചെയര്‍പേഴ്സണ്‍ എന്നിവരുടെ പേരില്‍ അയച്ച നോട്ടീസില്‍ പറയുന്നു. മണ്ഡലാടിസ്ഥാനത്തില്‍ പല തദ്ദേശ സ്ഥാപനങ്ങളും ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍  സുധ കിഴക്കേപ്പാട്ട് പ്രതികരിച്ചു.നാളെ വൈകീട്ട് മേമുണ്ടയില്‍ നടക്കുന്ന നവകേരള സദസിനെ സ്വീകരിക്കാന്‍ വീടുകളില്‍ ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്ത് പ്രചാരണകമ്മിറ്റിയുടെ ആഹ്വാനം. ഇന്ന് വൈകീട്ട് ആറേ മുപ്പത് മുതല്‍ 7 മണി വരെ ദീപം തെളിയിക്കണമെന്നാണ് അറിയിപ്പ്. 

പ്രചാരണ ഘോഷയാത്രയില്‍ ജീവനക്കാരെ അണിനിരത്താന്‍ ആവശ്യപ്പെട്ട് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ വകുപ്പു മേധാവികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കത്ത് നല്‍കിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പ്രസിഡന്‍റിന്‍റെ  നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിരുന്നു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം