ബെവ് ക്യൂ ആപ്പ്; ടോക്കണ്‍ ഉപയോഗിച്ചത് 2.25 ലക്ഷം പേര്‍, സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്ന് അധികൃതര്‍

By Web TeamFirst Published May 28, 2020, 7:23 PM IST
Highlights

സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് വില്‍പന നടത്തിയത്. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് വെര്‍ച്വല്‍ ക്യു സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു
 

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിയ വിദേശമദ്യ വില്‍പ്പന സംസ്ഥാനത്ത് പുനരാരംഭിച്ചു. ബെവ്ക്യു ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാണ് വില്‍പ്പന. ആദ്യ ദിനം 2.25 ലക്ഷം പേര്‍ മദ്യം വാങ്ങിയതായി അധികൃതര്‍ അറിയിച്ചു. എവിടെയും ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  ഓണ്‍ലൈന്‍ ടോക്കണ്‍ ഉപയോഗപ്പെടുത്തിയാണ് മദ്യ വില്‍പന നടത്തിയത്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് വില്‍പന നടത്തിയത്. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് വെര്‍ച്വല്‍ ക്യു സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ആപ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പലര്‍ക്കും ആപ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ലെന്ന് പരാതിയുയര്‍ന്നു. ബുക്ക് ചെയ്തവര്‍ക്ക് ഒടിപി ലഭിച്ചില്ലെന്നും വൈകിയെന്നും പരാതിയുയര്‍ന്നു. രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒന്നുവരെയായി ബുക്ക് ചെയ്യേണ്ട സമയക്രമം പുനര്‍ക്രമീകരിച്ചു. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് മദ്യവില്‍പന പുനരാരംഭിച്ചത്.
 

click me!