
ആലപ്പുഴ: മികച്ച സേവനം കാഴ്ച വെച്ച പൊലീസ് നായക്കുള്ള പുരസ്കാരം ആലപ്പുഴ ഡോഗ് സ്ക്വാഡിലെ (കെ 9 സ്ക്വാഡ്) സ്നിഫർ ഡോഗ് ലിസിയ്ക്ക് ലഭിച്ചു. മികച്ച സേവനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ 'മെഡൽ ഓഫ് എക്സലൻസ് ആണ് ലിസിക്ക് ലഭിച്ചത്.
കേരള പോലീസ് അക്കാദമിയിൽ വച്ച് നടന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിൽ നിന്ന് ലിസി അവാർഡ് ഏറ്റുവാങ്ങിയത്. ആലപ്പുഴയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും ഒട്ടേറെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കകൾ പിടികൂടി പ്രശസ്തയാണ് ലിസി എന്ന പോലീസ് നായ. കഴിഞ്ഞവർഷം സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിനും ലിസ്സി അർഹയായിരുന്നു.
2018 മുതൽ 2021 വരെ നടത്തിയിട്ടുള്ള മികച്ച സേവനത്തിന് സംസ്ഥാനതലത്തിൽ നിന്നുമാണ് ലിസിയെ മെഡലിനായി തെരഞ്ഞെടുത്തത്. ലിസിയ്ക്ക് മികച്ച പരിശീലനം നൽകി സ്തുത്യർഹ സേവനം കാഴ്ചവെക്കാൻ പ്രാപ്തയാക്കിയ ലിസിയുടെ പരിശീലകരായ മനേഷ് കെ ദാസിനും ധനേഷ് പി.കെയ്ക്കും സംസ്ഥാന പോലീസ് മേധാവി സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് സമ്മാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam