മലയാളി യുവതിയെ ലിവ് ഇൻ പാർട്ട്ണർ കുക്കർ കൊണ്ട് തലക്കടിച്ച് കൊന്നു 

Published : Aug 27, 2023, 04:41 PM ISTUpdated : Aug 27, 2023, 04:49 PM IST
മലയാളി യുവതിയെ ലിവ് ഇൻ പാർട്ട്ണർ കുക്കർ കൊണ്ട് തലക്കടിച്ച് കൊന്നു 

Synopsis

പഠന കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.

ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ ലിവ് ഇൻ പാർട്ണർ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകമുണ്ടായത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു. ദേവയെ വൈഷ്ണവ് കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം.

പഠന കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവർക്കും ഇടയിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയൽവാസികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ബേഗൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ മുകളിലേക്ക്, ഇടക്ക് പാട്ടിന് താളം പിടി, അപകടകരമായ രീതിയിൽ ബസ് ഡ്രൈവിംഗ്

 

asianet news

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍
അജീഷ് ശിവൻറെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന് കണ്ടെത്തൽ